കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഞാന്‍ അതായത് ഈ വിവരമില്ലാത്തവന്‍ നമ്മുടെ ഗഫൂര്‍ക്കയുടെ കടയില്‍ നിന്ന്‍ ഒരു ചായയും കുടിച്ച് വരുന്ന വഴി. അപ്പോഴാണ് അത് ശ്രദ്ധിച്ചത്. നമ്മുടെ വായനശാലേടെ കിഴക്കുവശത്ത് നല്ല മുട്ടനൊരാള്‍ക്കൂട്ടം. ഒരു എട്ടുപത്തുപേരു കാണും. അതിന്‍റെ ഒത്ത നടുക്കായിട്ടു നമ്മുടെ കണ്ണന്‍ മുതലാളീം ദാസന്‍ മുതലാളീം പിന്നൊരു പെട്ടീം. പെട്ടിക്കകത്ത് കണ്ണന്‍ മുതലാളി ദേ ഇപ്പൊ ചൂടോടെ വാങ്ങിച്ചോണ്ട് വരുന്ന പ്ലാസ്മ ടിവിയാണ്. ഈ പ്ലാസ്മ ടിവിയാണോ അതോ ദാസന്‍ മുതലാളീടെ വീട്ടിലിരിയ്ക്കുന്ന എല്‍സിഡി ടിവിയാണോ പരിസ്ഥിതിയ്ക്ക് കൂടുതല്‍ നല്ലത് എന്നതിനെപ്പറ്റി ഈ ആള്‍ക്കൂട്ടത്തെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബാര്‍ബര്‍ ബാലേട്ടന്‍. എന്നെ കണ്ടതും, ഡാ! വിവരമില്ലാത്തവനേ! വൈകീട്ടങ്ങു വന്നേക്കണേന്ന്‍ കണ്ണന്‍ മുതലാളീടെ വക ഒരു ക്ഷണവും.
ശരി! പാവം മുതലാളിമാരല്ലേ വിഷമിപ്പിക്കേണ്ട എന്നു വിചാരിച്ചാണ് വൈകീട്ട് കണ്ണന്‍ മുതലാളീടെ വീട്ടില്‍ ചെന്നുകയറിയത്. അവിടെ പ്ലാസ്മ ടിവിയുടെ മുന്പിലിരിയ്ക്കുന്നു സ്ഥലത്തെ പ്രധാന വിവരന്മാരായ കണ്ണന്‍ മുതലാളിയും ദാസന്‍ മുതലാളിയും ബാര്‍ബര്‍ ബാലനും. മൂന്നുപേരും ചേര്‍ന്ന് ചാനലുകള്‍ തോറും കയറിയിറങ്ങി വിവരങ്ങള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.
വിഷയം: മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ. എഴുത്തുകാര്‍, സംവിധായകര്‍, നടന്മാര്‍ ഇതെല്ലാം കൂടി ചേര്‍ന്ന ചില മിശ്രിതന്മാര്‍ തുടങ്ങി നാനാവിധത്തില്‍പെട്ട വിവരന്മാര്‍ പരസ്പരം വിവരങ്ങളെറിഞ്ഞുകൊണ്ടിരിയ്ക്കുകയാണ് ടിവിയ്ക്കകത്ത്. ടിവിയ്ക്കു പുറത്തുള്ള വിവരന്മാര്‍ മൂന്നുപേരും കൂടി കുറച്ചുസമയംകൊണ്ട് പിടിച്ചെടുത്ത വിവരങ്ങള്‍ മുഴുവന്‍ അരച്ചുകലക്കി അരിച്ചെടുത്ത് ചില വല്ലാത്ത തീരുമാനങ്ങളിലെത്തി. അത് വലിയ കുഴപ്പവുമായി. മലയാളത്തിലെ സിനിമാക്കാര്‍ ലാറ്റിനമേരിക്കന്‍ പുസ്തകങ്ങള്‍ വായിക്കത്തതാണ് പ്രശ്നമെന്ന് ബാലേട്ടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ അതല്ല അവര്‍ ഇറാനിയന്‍ സിനിമകള്‍ കാണാത്തതാണ് കുഴപ്പമെന്നു കണ്ണേട്ടനും തറപ്പിച്ചുപറയുന്നു. ഈ പ്രശ്നം ഒന്നു രമ്യതയിലെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ദാസേട്ടന്‍. അപ്പോഴാണ് അത് സംഭവിച്ചത്.
ഇത് മുന്‍പ് ഉണ്ടായിട്ടില്ലാത്തതാണ്. വിവരമില്ലാത്തവന്‍ ഇതിനേക്കാള്‍ വലിയ പല വിവരക്കേടുകളും കേട്ടിരുന്നിട്ടുണ്ട്‍. മുന്‍പ് ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ തന്‍റെയുള്ളില്‍ ചില വിവരമില്ലായ്മകള്‍ പൊങ്ങി വന്നിട്ടുണ്ട്, അതിനെയൊക്കെ അപ്പപ്പോള്‍ വിഴുങ്ങിക്കളഞ്ഞിട്ടുമുണ്ട്. പക്ഷെ ഇപ്പോള്‍ എല്ലാം മാറ്റിമറിച്ചുകൊണ്ട് ചില വിവരമില്ലായ്മകള്‍ പുറത്തുവന്നിരിയ്ക്കുകയാണ്. വിവരമില്ലായ്മ പണ്ടുമുതലേ അങ്ങനെയാണ്. അതിന്‍റെ സമയമായാല്‍ ഏതു പ്രതിസന്ധിയും തകര്‍ത്ത് അത് പുറത്തുവരും. അങ്ങനെ പുറത്തുവന്നാല്‍ അത് വിവരന്മാരെ പ്രകോപിപ്പിക്കുകയും ചെയ്യും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. പക്ഷെ പ്രകോപിതരായ വിവരന്മാര്‍ ഒരു കാര്യത്തില്‍ മാത്രം ഒറ്റക്കെട്ടാണ്. വിവരമുള്ളവര്‍ സംസാരിക്കുമ്പോള്‍ വിവരമില്ലാത്തവന്‍ മിണ്ടരുത്.
അതായത്, വിവരന്മാര്‍ക്ക് എന്തും എപ്പോഴും എങ്ങനേയും പറയാം, പക്ഷെ വിവരമില്ലാത്തവന്‍ മാത്രം ഒന്നും മിണ്ടരുത് എന്ന്. നോക്കണേ കാര്യങ്ങളുടെ കിടപ്പ്. വിവരന്മാര്‍ തന്നെ എഴുതിയുണ്ടാക്കിയതെന്നവകാശപ്പെടുന്ന നമ്മുടെ ഭരണഘടനയില്‍ പോലും പറഞ്ഞിട്ടുണ്ടോ അഭിപ്രായസ്വാതന്ത്ര്യം വിവരന്മാര്‍ക്കു മാത്രമുള്ളതാണെന്ന്? ഈ ലോകത്ത് നീതിയും ന്യായവുമൊന്നുമില്ലെന്നു വിവരമില്ലാത്തവനറിയാം പക്ഷെ സംസാരിയ്ക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നുവച്ചാല്‍? അങ്ങനെ പലതും ചോദിയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷെ മിണ്ടാന്‍ പാടില്ലെങ്കില്‍ പിന്നെ എങ്ങനെ ചോദ്യം ചോദിയ്ക്കും? ജനാധിപത്യമര്യാദയുടെ ഭാഗമായി നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കാമായിരുന്നു. പക്ഷെ ഒരു വിവരമില്ലാത്തവന്‍ അത്രയ്ക്കു തരം താഴാമോ - എന്നു സംശയിച്ചുകൊണ്ട് മാന്യമായി ഒരു വാക്കൌട്ട് മാത്രം നടത്തി.
തല താഴ്ത്തി തിരിച്ചു നടക്കുമ്പോള്‍ വിവരമില്ലാത്തവന്‍റെ ഉള്ളില്‍ വീണ്ടും ചില വിവരമില്ലായ്മകള്‍ ഉണര്‍ന്നു. പണ്ടൊരിക്കല്‍ കുഞ്ചന്‍ എന്നു പേരായ ഒരു നമ്പ്യാര്‍ ഒരു രാത്രിയില്‍ ഇതുപോലൊരു വാക്കൌട്ട് നടത്തുകയും പിറ്റേന്ന് ഏതാണ്ടൊരു തുള്ളല്‍ കണ്ടുപിടിയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നല്ലോ. അതുപോലെ വല്ലതും ചെയ്താലോ എന്ന്. പക്ഷെ എവിടെ പോയി തുള്ളാന്‍? ആലോചനകളുടെ ഒടുവില്‍ വിവരമില്ലാത്തവന്‍ അത് തീരുമാനിച്ചു. വിവരന്മാരുടെ സ്വന്തം സാങ്കേതികവിദ്യയായ വിവരസാങ്കേതികവിദ്യയില്‍ത്തന്നെ കേറി തുള്ളിക്കളയാം എന്ന്‍.
ഈ വിവരന്മാരുടെ ലോകത്ത് വിവരമില്ലാത്തവര്‍ എന്നും മിണ്ടാതിരുന്നിട്ടേയുള്ളൂ. കാരണം വിവരന്മാരും വിവരമില്ലാത്തവരും തമ്മില്‍ ഒരു പരസ്പര ബഹുമാനം നിലനിര്‍ത്തിയിരുന്നു ഇത്രയും കാലം. ഇന്ന്‍ അത് ഇല്ലാതാകുമ്പോള്‍, വിവരമില്ലാത്തവര്‍ മിണ്ടാതിരിക്കുകയും വിവരമില്ലായ്മ എന്നെന്നേയ്ക്കുമായി ഈ ഭൂമിയില്‍ നിന്ന് മറഞ്ഞു പോവുകയും ചെയ്തേക്കാവുന്ന ഒരു അവസ്ഥ സംജാതമായിരിക്കുന്ന ഈ അവസരത്തില്‍ വിവരമില്ലാത്തവന്‍ ഇത് ചെയ്തേ പറ്റൂ. അതിനാല്‍ തന്നെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന എല്ലാ വിവരമില്ലാത്തവരോടുമായി വിവരമില്ലാത്തവന്‍ ഇതാ ആഹ്വാനം ചെയ്യുന്നു.
"സര്‍വ്വലോക വിവരഹീനരേ ഉണരുവിന്‍. നിങ്ങളിലെ വിവരമില്ലായ്മയെ വിളിച്ചുണര്‍ത്തുവിന്‍"
വിവരന്മാരോട് വിവരമില്ലാത്തവന് യാതൊരു എതിര്‍പ്പുമില്ല. വല്ലപ്പോഴും അല്പം സഹതാപം തോന്നിയിട്ടുണ്ടാവാം. അതിനേക്കാള്‍ മോശമായി ഒന്നും തന്നെ ഇതുവരെ തോന്നിയിട്ടില്ല. ഇത് എഴുതുന്നത് വിവരന്മാരുടെ ലോകത്ത് അകപ്പെട്ടുപോയ വിവരമില്ലാത്തവര്‍ക്കു ഒരല്‍പ്പം ആശ്വാസം പകരുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. തന്‍റെ വിവരമില്ലായ്മ ഒരു കുറ്റമാണോ എന്ന് എപ്പോഴെങ്കിലും അറിയാതെ സംശയിച്ചുപോയിട്ടുള്ളവര്‍ക്ക് വേണ്ടി. വിവരമില്ലായ്മ ഒരല്‍പമെങ്കിലും ബാക്കിനില്‍ക്കുന്ന ഹൃദയങ്ങളില്‍ അല്‍പം ചൂടുപകര്‍ന്ന്‍ അതിനെ വിരിയിച്ചെടുക്കാന്‍. വിവരമില്ലായ്മയെന്ന മഹാസാഗരത്തിന്‍റെ കരയില്‍ കോളക്കുപ്പികളും പെറുക്കിനടക്കുന്നവരെ ഇതാ വിവരമില്ലാത്തവന്‍ ക്ഷണിക്കുകയാണ്, അവരുടെ വിവരക്കുപ്പായങ്ങളഴിച്ചുവെച്ച് ആ മഹാസാഗരത്തിലാറാടാന്‍.
വിവരമില്ലാത്തവന്‍ തന്‍റെ പടയോട്ടം ഇവിടെ ആരംഭിക്കുകയാണ്, കുതിരപ്പുറത്തൊന്നുമല്ല, വിവരന്മാര്‍ എന്നും വിവരമില്ലാത്തത് എന്നു പറഞ്ഞു മാറ്റി നിര്‍ത്തിയിരുന്ന ഒരു കഴുതയുടെ പുറത്ത്. ചെവിയോര്‍ക്കുക ആ കഴുതക്കുളമ്പടികള്‍ക്കായി, ആ കുളമ്പടികള്‍ക്കടിയില്‍ പെട്ട് ഞെരിഞ്ഞമരുന്ന വിവരങ്ങളുടെയും ചില വിവരന്മാരുടെയും ദീനരോദനങ്ങള്‍ക്കായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ