"ആരാണീ വിവരന്മാര്‍?"
ഗഫൂര്‍ക്കയുടെ കടയില്‍ വിവരമില്ലാത്തവന് ഒരു ചായയും ചിഞ്ചുമോള്‍ ഒരു കാപ്പചീനോയും ഓര്‍ഡര്‍ ചെയ്തിട്ട് വെയ്റ്റ് ചെയ്യുന്ന സമയത്ത് ചിഞ്ചുമോള്‍ ചോദിച്ചതാണ്. ചിഞ്ചുമോള്‍ അങ്ങനെയാണ് ചിലപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ചോദ്യങ്ങള്‍ എറിഞ്ഞുകളയും. ആരുടെ മുന്നിലും.
ചോദ്യം കേട്ട ഗഫൂര്‍ക്ക ഉടനെ ഇടപ്പെട്ടു.
"ന്റെ മോളെ, മോള്‍ക്ക് വല്ലതും അറിയാന്ണ്ടെങ്കില് ഈ ഗഫൂര്ക്കാനോട് ചോയിച്ചാ പോരെ? ഈ വിവരല്ലാത്തോനോട് ചോയിച്ച് വെറുതേയെന്തിനാണ് സമയം കളയ്ണത്?"
അത് ചിഞ്ചുമോള്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല.
"ഗഫൂര്‍ക്ക എന്റെ കാര്യത്തില്‍ ആവശ്യമില്ലാതെ ഇടപെടരുത്" ചിഞ്ചുമോള്‍ ഒന്നു തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു.
അല്ലെങ്കിലും ഗഫൂര്ക്കയെന്തിനാണ് ഈ കൊച്ചിന്റെ കാര്യത്തില്‍ എപ്പോഴും ഇങ്ങനെ ഇടപെടുന്നത് എന്ന് പലരും മുന്‍പ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ചിഞ്ചുമോള്‍ കാപ്പചീനോ കുടിയ്ക്കാന്‍ വരുന്ന സമയത്ത് സ്ഥിരമായി കടയില്‍ പത്രം വായിക്കാന്‍ വന്നിരുന്ന പയ്യന്‍സ് ആണ് ആ സംശയം ആദ്യം പ്രകടിപ്പിച്ചത്. പക്ഷെ പയ്യന്‍സിന് ചിഞ്ചുമോള്‍ കടയില്വരുന്ന ദിവസങ്ങളില്‍ മാത്രമേ ലോകവാര്‍ത്തകളില്‍ താത്പര്യം ജനിക്കാറുള്ളൂ എന്നു കണ്ടെത്തിയ ബാര്‍ബര്‍ ബാലനടക്കം ഈ സംശയം തള്ളിക്കളഞ്ഞിരുന്നു.
കഴിഞ്ഞ മാസമാണ് ചിഞ്ചുമോള്‍ ആദ്യമായി ഈ നാട്ടില്‍ കാലുകുത്തുന്നത്. കാലുകുത്തി നാലാം ദിവസം ചിഞ്ചുമോള്‍ ഗഫൂര്‍ക്കയുടെ കടയില്‍ കയറി കാപ്പചീനോ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ആരും വിചാരിച്ചതല്ല ആ ഓര്‍ഡര്‍ ഗഫൂര്‍ക്ക എടുക്കുമെന്നോ ഇതൊരു പതിവായി മാറുമെന്നോ ഒന്നും. ആദ്യത്തെ ഓര്‍ഡര്‍ കയ്യില്‍ കിട്ടാന്‍ ചിഞ്ചുമോള്‍ക്ക് ഒരു ദിവസം വെയിറ്റ് ചെയ്യേണ്ടിവന്നു എങ്കിലും സാധനം കൃത്യമായിത്തന്നെ കിട്ടി.
ഇതറിഞ്ഞ കണ്ണന് മുതലാളിയാണ് രണ്ടാമത് സംശയം പ്രകടിപ്പിച്ചത്. കണ്ണന് മുതലാളിയെ കുറ്റം പറയാന്‍ പറ്റില്ല. കാരണം കണ്ണന് മുതലാളി പണ്ട് സിങ്കപ്പൂരില്‍ പോയി വന്ന സമയത്ത് ഗഫൂര്‍ക്കയോട് ചോദിച്ചതാണ് എല്ലാ ദിവസവും രാവിലെ ഓരോ ഐറിഷ് കോഫി ഉണ്ടാക്കിത്തരാന്‍ പറ്റുമോ എന്ന്. ഗഫൂര്‍ക്ക അന്ന് ഒരു മുതലാളിയോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും പാലിക്കാതെ മുഖത്തു നോക്കിപ്പറഞ്ഞു പറ്റില്ലെന്ന്. ഐറിഷ് കോഫി കുടിക്കാന്‍ പറ്റാത്ത കണ്ണന് മുതലാളി ആ വിഷമം ഇന്നും ചില പ്രഭാതങ്ങളില്‍ വേദനയോടെ ഓര്‍ക്കാറുണ്ട്. അപ്പോഴാണ് ഇന്നലെ വന്ന ഒരു പെങ്കൊച്ചിനു കാപ്പചീനോ കുടിയ്ക്കാന്‍ വേണ്ടി ഗഫൂര്‍ക്ക വണ്ടിയെടുത്തു പോയി തപ്പിത്തിരഞ്ഞ് ഏതാണ്ട് പൊടിയൊക്കെ വാങ്ങിച്ചു വന്നിരിക്കുന്നത്.
അന്ന് ഗഫൂര്‍ക്കയ്ക്ക് രക്ഷയായത് ബാര്‍ബര്‍ ബാലന് നടത്തിയ ഈ പ്രസ്താവനയാണ്. "ഞാനും ഗഫൂര്‍ക്കയും തമ്മില്‍ ആശയപരമായി പല വ്യത്യാസങ്ങളുമുണ്ട്, എങ്കിലും ഐറിഷ് കോഫി കൊടുക്കാന്‍ പറ്റില്ല എന്ന ഗഫൂര്‍ക്കയുടെ അഭിപ്രായത്തോട് എനിക്ക് പൂര്‍ണമായ യോജിപ്പാണുള്ളത്. കാരണം ഐറിഷ് കോഫി എന്ന, കോഫിയില്‍ ബ്രാണ്ടി ചേര്‍ത്തുണ്ടാക്കുന്ന ഈ പാനീയം ഈ ചായക്കടയില്‍ വില്‍ക്കുന്നത് ഗഫൂര്‍ക്കയുടെ മതവിശ്വാസത്തിനും നമ്മുടെ നാട്ടിന്റെ സാമൂഹികാന്തരീക്ഷത്തിനും ഒട്ടും ചേരുന്നതല്ല എന്നതാണ്."
എന്നാല്‍ ഇന്ന് ചിഞ്ചുമോള്‍ തന്നെ നേരിട്ട് ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോള്‍ ഗഫൂര്‍ക്ക ചെറുതായൊന്നു പതറി. ഗഫൂര്‍ക്ക തന്റെ പതര്‍ച്ച പുറത്തു കാണിക്കാതെ അടുക്കളയിലോട്ടു നീങ്ങിയപ്പോള്‍ വിവരമില്ലാത്തവന് ആ കഥ പറഞ്ഞു.
"പണ്ട് എന്നുവെച്ചാല്‍ ഒരുപാട് പണ്ട്, ഈ മനുഷ്യരൊക്കെ ഉണ്ടായിത്തുടങ്ങിയ കാലത്ത്, എല്ലാവരും വിവരമില്ലാത്തവരായിരുന്നു. പിന്നീട് വിവരമുണ്ടായി. ആദ്യകാലത്ത് മനുഷ്യര്‍ തങ്ങളുടെ അറിവുകള്‍ പകര്‍ത്തിവെയ്ക്കാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുമാണ് വിവരങ്ങള്‍ ഉപയോഗിച്ചിരുന്നത്. പിന്നീടെപ്പോഴോ വിവരവും അറിവും തമ്മിലുള്ള വ്യത്യാസം അവര്‍ മറന്നു പോയി. അറിവുകള്‍ ഉണ്ടാക്കുന്നതിനു പകരമായി അവര്‍ വിവരങ്ങള്‍ കൂട്ടിവെയ്ക്കാന്‍ തുടങ്ങി. വിവരങ്ങള്‍ കൊണ്ട് കോട്ട പണിയാന്‍ തുടങ്ങി. ഈ വിവരക്കോട്ടയിലേക്ക് കാറ്റും വെളിച്ചവും കടക്കാതായി. ഈ കോട്ടക്കുള്ളില്‍ ജനിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങള്‍ ഇന്നും വിവരമില്ലാത്തവരായിത്തന്നെയാണ് ജനിക്കുന്നത്. പക്ഷെ അവരുടെ ഉള്ളിലേക്ക് പലവിധ സൂത്രങ്ങളുപയോഗിച്ച് വിവരങ്ങള്‍ കുത്തിനിറയ്ക്കുമ്പോള്‍ അവരും വിവരന്മാരായി മാറുന്നു. എന്നെന്നേയ്ക്കുമായി വിവരക്കോട്ടയില് അകപ്പെടുന്നു."
കുറച്ചു സമയത്തേക്ക് ചിഞ്ചുമോള്‍ ഒന്നും മിണ്ടിയില്ല. ചിലപ്പോഴൊക്കെ ചിഞ്ചുമോള്‍ അങ്ങനെയുമാണ്. ചിഞ്ചുമോളുടെ ഈ സ്വഭാവം കാരണമാണ് പതിനെട്ടു തികഞ്ഞപ്പോള്‍ ബാപ്പയും ഉമ്മയും തലപുകഞ്ഞാലോചിച്ച് ചിഞ്ചുമോളെ ഗള്‍ഫില്‍ നിന്നും നാട്ടില്‍ ഉമ്മുമ്മാന്റെ വീട്ടിലേക്കു കയറ്റി അയച്ചത്. ഉമ്മുമ്മാന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ത്തിരി മനുഷ്യപ്പറ്റ് ഉണ്ടാക്കിയെടുക്കാന്‍".
കാപ്പചീനോയും ചായയും പതുക്കെപ്പതുക്കെ തീര്‍ന്നുതുടങ്ങിയപ്പോള്‍ ചിഞ്ചുമോള്‍ വീണ്ടും ചോദിച്ചു. "ഈ വിവരവും അറിവും തമ്മില്‍ എന്താ വ്യത്യാസം?"
ഇതു കേട്ട ഗഫൂര്‍ക്കയുടെ ശബ്ദം അറിയാതെ ഉയര്‍ന്നു. "നേരം മഅരിബായില്ലേ? അനക്ക് വീട്ടിപ്പോകാനായില്ലേ ജമീലാ?" ചിഞ്ചുമോള്‍ ഗഫൂര്‍ക്കയെ ഒന്നു തറപ്പിച്ചു നോക്കിയിട്ട് നടന്നു പോയി. ഇതു കേട്ടു കൊണ്ടാണ് ദാസന് മുതലാളിയും ബാര്‍ബര്‍ ബാലനും കയറി വരുന്നത്. ഈ സമയത്ത് പത്രത്തില്‍നിന്ന് കണ്ണെടുത്ത പയ്യന്‍സ് അറിയാതെ ചോദിച്ചുപോയി "അല്ല ഈ കൊച്ചിന്റെ പേര് ജമീല ന്നാണോ?" ഗഫൂര്‍ക്ക അവനോടും ശബ്ദമുയര്‍ത്തി "അനക്കെന്താണ് ചെക്കാ ഇതില്‍ കാര്യം?"
"അവന് ചോദിച്ചതിലും കാര്യമില്ലേ ഗഫൂര്‍ക്കാ? ആ കുട്ടിയുടെ പേര് ജമീല എന്നല്ലല്ലോ?" ബാര്‍ബര്‍ ബാലനാണ് അത് ചോദിച്ചത്. ഗഫൂര്‍ക്ക ഒന്നും മിണ്ടാതെ ബെഞ്ചിലിരുന്നു. കുറച്ചു സമയം മറുപടിയൊന്നും കിട്ടാതായപ്പോള്‍ ഗഫൂര്‍ക്കയുടെ അടുത്തിരുന്നു തോളില്‍ കൈ വെച്ച് ദാസന് മുതലാളി അല്പം സൗമ്യമായി ചോദിച്ചു "ആരാ ഗഫൂര്‍ക്കാ ഈ ജമീല?". അല്പസമയം കൂടി മിണ്ടാതിരുന്ന ഗഫൂര്‍ക്ക പതുക്കെ ആ കഥ പറഞ്ഞു. ആ കഥ കേട്ട ബാര്‍ബര്‍ ബാലന് അന്ന് രാത്രി ദാസന് മുതലാളീടെ വീട്ടിലിരുന്ന് അല്പസമയം കരഞ്ഞിട്ടാണ് തന്റെ വീട്ടില്‍ പോയത് - എന്ന് ദാസന് മുതലാളീടെ ഭാര്യ അടുത്ത ദിവസം കാലത്ത് മീന്കാരന് ഇന്ദ്രനോട് പറഞ്ഞുവത്രേ.